NEWS UPDATE

6/recent/ticker-posts

മോഡി ഇടപെട്ടു; കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ തന്നെ, മുരളീധര പക്ഷത്തിന് തിരിച്ചടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ തന്നെ. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇടപെടലിനെത്തുടര്‍ന്നാണ് ശോഭ സീറ്റ് ഉറപ്പിച്ചതെന്നാണ് സൂചന. [www.malabarflash.com]


സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അറിയിപ്പ് ലഭിച്ചെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചു. മറ്റന്നാള്‍ മുതല്‍ കഴക്കൂട്ടത്തെ പ്രചരണ പരിപാടികള്‍ ആരംഭിക്കുമെന്ന് ശോഭ പറഞ്ഞു.

അതേസമയം, ശോഭയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.

ശോഭ വിജയസാധ്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും സീറ്റ് നല്‍കണമെന്നുമുള്ള ഉറച്ച നിലപാടില്‍ തന്നെയായിരുന്നു ബിജെപി ദേശീയ നേതൃത്വം. മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ശോഭ ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ശോഭാ സുരേന്ദ്രനും പ്രതികരിച്ചുകഴിഞ്ഞു. മൂന്ന് സീറ്റുകളില്‍ ബിജെപി സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് തയ്യാറെടുക്കവെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍.

കേരളത്തില്‍ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തന്റേതെന്നും താന്‍ മത്സരിച്ചാല്‍ കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭ നേരത്തെ പറഞ്ഞിരുന്നു.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ സന്നദ്ധത അറിയിച്ചതെന്നും ഇന്ത്യയില്‍ ബിജെപിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കരുത്തനായ നേതാവ് മത്സരിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടതെന്നും അവര്‍ വിശദീകരിച്ചു. മത്സരിക്കാന്‍ താന്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.

Post a Comment

0 Comments