മക്ക: ഈ വർഷത്തെ ഹജ്ജിന് കോവിഡ് വാക്സിൻ നിർബന്ധമാക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്സിൻ സ്വീകർച്ചവർക്ക് മാത്രമായിരുക്കും ഹജ്ജിനുള്ള അനുമതി. ഇത് സംബന്ധിച്ച നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.[www.malabarflash.com]
ഹജ്ജ് ക്രമീകരണ കമ്മിറ്റി യോഗത്തിൽ ഹജ്ജ് ആൻഡ് ഉംറ കമ്മിറ്റി ഡയരക്ടർ ജനറൽ, ഹജ്ജ്, ഉംറ ക്രമീകരണ സെക്രട്ടറി കൂടിയായ അസീരിയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയുടെ നിർദേശ പ്രകാരം ആരോഗ്യ മന്ത്രാലയ പ്രവർത്തകരിൽ നിന്നും ഹജ്ജ് സേവനത്തിന് താല്പര്യമുള്ളവരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. ഇത്തരക്കാർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്.
വിദേശ ഹാജിമാർക്കും ഇത് നിർബന്ധമായേക്കും. എന്നാൽ, ഈ വർഷം വിദേശ ഹാജിമാർ എത്തുന്നതിനെ കുറിച്ച് മന്ത്രാലയം കൂടുതൽ വിവരങ്ങൾ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

Post a Comment