Top News

വിശ്വാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യു.എ.ഇയില്‍ റംസാനില്‍ പളളികളില്‍ തറാവീഹിന് അനുമതി

ദുബൈ: ആശങ്കകൾക്കൊടുവിൽ വിശ്വാസി സമൂഹത്തിന് ആശ്വാസം പകരുന്ന തീരുമാനം ദേശീയ അടിയന്തിര ദുരന്ത നിവാരണ വകുപ്പ് പ്രഖ്യാപിച്ചു. ഇത്തവണത്തെ റംസാനിൽ പള്ളികളിൽ വെച്ച് തറാവീഹ് നമസ്കാരത്തിന് (രാത്രികാലങ്ങളിലെ നമസ്കാരം) അനുമതി നൽകി.[www.malabarflash.com] 

കോവിഡ് പൂർണമായും കവർന്ന കഴിഞ്ഞ റംസാനിൽ പള്ളികൾ മുഴുവൻ അടച്ചിട്ടതോടെ തറാവീഹിനും വിലക്കേർപെടുത്തിയിരുന്നു. ഇത്തവണ തറാവീഹ് നമസ്കരിക്കാൻ കഴിയുമോ എന്ന സന്ദേഹങ്ങൾക്കിടെയാണ് ആശ്വാസം പകരുന്ന തീരുമാനം വന്നിരിക്കുന്നത്. എന്നാൽ 30 മിനിറ്റിനകം തറാവീഹ് പൂർത്തിയാക്കണമെന്ന കർശന നിർദേശവും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

റംസാൻ കാലത്തും പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകളും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് പ്രത്യേകം നിർദേശിച്ചു. പള്ളികളിലെത്തി പുരുഷന്മാർക്ക് തറാവീഹിൽ പങ്കെടുക്കാമെങ്കിലും സ്ത്രീകൾക്കുള്ള നമസ്കാര ഹാളുകൾ പൂർണമായി അടച്ചിടും. 

പൂർണമായും കോവിഡ് നിർദേശങ്ങൾ പാലിച്ചും സാമൂഹ്യഅകലം ഉറപ്പുവരുത്തിയും വ്രതമാസത്തെ അനുഷ്ഠാനങ്ങളിൽ പങ്കാളികളാവണമെന്നും വകുപ്പ് വിശ്വാസികളോട് നിർദേശിച്ചു.

Post a Comment

Previous Post Next Post