NEWS UPDATE

6/recent/ticker-posts

വീട്ടുമുറ്റത്തെ ഗെയ്റ്റ് ദേഹത്ത് വീണ് രണ്ടുവയസ്സുകാരൻ മരിച്ചു

കല്‍പറ്റ: വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തുവീണു രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. കമ്പളക്കാട് കുളങ്ങോട്ടില്‍ മുഹമ്മദ് യാമില്‍ ആണു മരിച്ചത്.[www.malabarflash.com]

കേടായ ഗെയ്റ്റില്‍ പിടിച്ചു കളിക്കുന്നതിനിടെ ഇളകി കുട്ടിയുടെ തലയിലേക്കു വീഴുകയായിരുന്നു. ഉടനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കമ്പളക്കാട് ശോഭ ജ്വല്ലറി ഉടമ ഷാനിബിന്റെയും അഫ്നിതയുടെയും മകനാണ്.

Post a Comment

0 Comments