Top News

സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ പിടിയിലായതായി യു പി പോലീസ്

ലക്നൗ: സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍അറസ്റ്റിലായതായി ഉത്തര്‍പ്രദേശ് പോലീസ്. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു പി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് എന്നാണ് പോലീസ് പറയുന്നത്.



സ്ഫോടക വസ്തുക്കള്‍ക്ക് പുറമേ വിവിധ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യുപി ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. 

സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് ഇരുവരും പദ്ധതിയിട്ടെന്നും പോലീസ് ആരോപിക്കുന്നു

Post a Comment

Previous Post Next Post