NEWS UPDATE

6/recent/ticker-posts

കേരളത്തില്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണമെന്ന് എബിപി-സീവോട്ടര്‍ അഭിപ്രായ സർവ്വേ

തിരുവനന്തപുരം: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം പ്രവചിച്ച് എബിപി-സീവോട്ടര്‍ ഒപീനിയന്‍ പോള്‍ ഫലം. 83-91 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും. യുഡിഎഫ് 47-55 സീറ്റ് നേടുമ്പോള്‍ ബിജെപി 0-2 സീറ്റ് നേടുമെന്നും അഭിപ്രായ സർവ്വേ പ്രവചിക്കുന്നു.[www.malabarflash.com]

കേരളം ആകെ സീറ്റ് 140; 
എല്‍ഡിഎഫ്: 83-91, 
യുഡിഎഫ്: 47-55, 
ബിജെപി 0-2, മറ്റുള്ളവര്‍: 0-2 


തമിഴ്‌നാട്ടില്‍ യുപിഎ സഖ്യത്തിനാണ് മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്. ഡിഎംകെ, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെടുന്ന യുപിഎ സഖ്യം 154- 162 സീറ്റുകള്‍ നേടും. എഐഎഡിഎംകെ, ബിജെപി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം 58-66 സീറ്റുകള്‍ നേടുമെന്ന് പോള്‍ ഫലം പറയുന്നു. 

തമിഴ്‌നാട് ആകെ സീറ്റ്-234; 
യുപിഎ: 154- 162, 
എന്‍ഡിഎ: 58-66, 
എംഎന്‍എം: 2-6, 
എഎംഎംകെ:1-5 

പുതുച്ചേരിയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. 17-21 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഫലം.കോണ്‍ഗ്രസിന് 8-12 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. 

അസ്സമില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അഭിപ്രായ സർവ്വേ. 

അസ്സം ആകെ സീറ്റ്-126; 
ബിജെപി: 68-76 
കോണ്‍ഗ്രസ്: 43-76 
 മറ്റുള്ളവര്‍ 5-10 

ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തുടര്‍ഭരണം നേടും. 148-164 സീറ്റുകള്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 92-108, സീറ്റുകള്‍ നേടിയേക്കും. 

ബംഗാള്‍ ആകെ സീറ്റ്-294 
ടിഎംസി-148-164, 
ബിജെപി 92-108, 
കോണ്‍ഗ്രസ്+മറ്റുള്ളവര്‍:31-39

Post a Comment

0 Comments