NEWS UPDATE

6/recent/ticker-posts

മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ​ഗാനം പുറത്തു വിട്ടു

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പാടിയിരിക്കുന്ന ‘കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം’ എന്ന് തുടങ്ങുന്ന താരാട്ട് പാട്ടാണ് ഇപ്പോൾ അണിയറപ്രവത്തകർ പുറത്തു വിട്ടിരിക്കുന്നത്.[www.malabarflash.com]

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണനാണ് മലയാളത്തിൽ വരികളെഴുതിയിരിക്കുന്നത്. റോണി റാഫേലാണ് സം​ഗീതം.

മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി ഓഗസ്റ്റ് 19നാണ് തിയേറ്ററുകളിലെത്തുന്നത്. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Post a Comment

0 Comments