Top News

മലപ്പുറത്ത് വാനിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

കാളികാവ്: പുല്ലങ്കോട് വെടിവെച്ചപാറയില്‍ മാരുതി എക്കോ വാനിന് തീപ്പിടിച്ച് യുവാവ് വെന്തുമരിച്ചു. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയന്‍ ഷാഫി (43) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.[www.malabarflash.com]


സ്രാമ്ബിക്കല്ലില്‍ നിന്ന് കാളികാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ശാഫി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാരുടെയും കാളികാവ് സി.ഐ പി. ജ്യോതീന്ദ്ര കുമാറിെന്‍റയും നേതൃത്വത്തില്‍ 45 മിനിറ്റോളം പരിശ്രമിച്ച്‌ വാഹനം വെട്ടിപ്പൊളിച്ചാണ് ശാഫിയെ പുറത്തെടുത്തത്. 

തിരുവാലി ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post