റാസൽഖൈമ: റാസൽഖൈമയിൽ കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ബെള്ളിപ്പാടിയിലെ ബശീർ (40) ആണ് മരണപ്പെട്ടത്. ഹമീദിന്റെയും പരേതയായ ബീഫാത്വിമയുടെയും മകനാണ്.[www.malabarflash.com]
ആസ്റ്റർ ഫാർമസി ജീവനക്കാരനായിരുന്നു. മരുന്ന് കൈമാറാൻ ചെന്ന ബശീർ തിരിച്ചു വരാത്തത്തിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് റോഡ് വക്കിൽ വീണു കിടക്കുന്നതായി കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
15 ദിവസം മുമ്പായിരുന്നു ബശീർ നാട്ടിൽ നിന്നും തിരിച്ചു പോയത്.
നസീറയാണ് ഭാര്യ. വിദ്യാർഥികളായ അശിവ, അഫ്‌റ മക്കളാണ്. ഏക സഹോദരൻ അശ്‌റഫ് ദുബൈലാണ്.
നസീറയാണ് ഭാര്യ. വിദ്യാർഥികളായ അശിവ, അഫ്‌റ മക്കളാണ്. ഏക സഹോദരൻ അശ്‌റഫ് ദുബൈലാണ്.
Post a Comment