Top News

ആന്‍ഡ്രോയിഡ് 12 ഇറങ്ങുന്നു: ഏറെ പുതുമകളോടെ

ലോകത്തെ ഏറ്റവും ജനപ്രിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതുക്കിയ പതിപ്പ് വിപണിയിൽ ഇറക്കാൻ ഒരുക്കുന്നു. ആന്‍ഡ്രോയിഡ് 12ന്റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ പരിശോധിച്ചവരാണ് പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടത്.[www.malabarflash.com]

അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഡേറ്റ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് കൂടുതല്‍ സുതാര്യമാക്കും എന്നതാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും തങ്ങളുടെ സ്വകാര്യതയ്ക്കു മേല്‍ കൂടുതല്‍ അധികാരം നല്‍കാന്‍ ഒരുങ്ങുകയാണ് ആന്‍ഡ്രോയിഡ് 12ലൂടെ ഗൂഗിളും ശ്രമിക്കുന്നത്. 


ആന്‍ഡ്രോയിഡ് 12ന്റെ ഡവലപ്പര്‍ പ്രിവ്യൂവിലെ പ്രധാന ഫീച്ചറുകളിലൊന്ന് വിഡിയോ റെക്കോഡിങ്ങില്‍ വരുന്ന മാറ്റമാണ്. മാത്രമല്ല ഇതുവരെ ലഭിച്ചിരുന്ന ചിത്രങ്ങളെക്കാള്‍ നാടകീയമായ മികവ് പുതിയ ഫോര്‍മാറ്റില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് ഉണ്ടായിരിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.ആന്‍ഡ്രോയിഡ് 12ലെ മറ്റൊരു മാറ്റം അത് ബാക്ഗ്രൗണ്ടില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഫോര്‍ഗ്രൗണ്ട് സര്‍വീസ് ബ്ലോക്കു ചെയ്യും എന്നതാണ്.

Post a Comment

Previous Post Next Post