NEWS UPDATE

6/recent/ticker-posts

പാലക്കുന്നിലെ ബാര്‍ ഹോട്ടലിന് മുന്നില്‍ തൊഴിലാളികളുടെ സമരം

ഉദുമ: ലോക്ക്ഡൌൺ കാലത്ത് താത്കാലികമായി മാറ്റി നിർത്തിയ തൊഴിലാളികൾക്ക് ബാർ തുറന്നിട്ടും തൊഴിൽ നിഷേധിക്കുന്ന മാനേജ്മെന്റിന്റെ ധിക്കാരപരമായ നയത്തിന് എതിരായി ഷോപ്പ്സ് & കോമേഴ്‌ഷ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കുന്ന് ബേക്കൽ പലസ് ബാർ ഹോട്ടലിന് മുൻപിൽ സൂചന സമരം നടത്തി.[www.malabarflash.com]



വി ആര്‍ ഗംഗന്‍ ഉദ്ഘാടനം ചെയ്തു. നിതിന്‍ തീര്‍ത്ഥങ്കര അധ്യക്ഷനായി. ഹാരിസ് എം എച്ച് സ്വാഗതം പറഞ്ഞു . രമേശ് കൊപ്പല്‍, സുരേഷ് എം, അശോകന്‍,സുധാകരന്‍ ചിറമ്മല്‍ എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments