NEWS UPDATE

6/recent/ticker-posts

മന്ത്രി സുധാകരന്‍ സുന്നത്ത് നടത്തി മതം മാറണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

മന്ത്രിന്ത്രി ജി സുധാകരന്‍ സുന്നത്ത് നടത്തി മതം മാറുകയോ അല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് വീട് മാറുകയോ ചെയ്യണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഹിന്ദുമതം അനാകര്‍ഷകമാണെന്ന് പറഞ്ഞ സുധാകരന്റെ നടപടി ഭരണഘടന വിരുദ്ധവും ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിക്കലും അവമതിക്കലുമാണെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.[www.malabarflash.com]


ജി സുധാകരന്‍ എന്ന് പറയുന്നതിനേക്കാള്‍ ഇയാള്‍ക്ക് യോഗ്യത കിട്ടുക തൊപ്പിയിട്ട സുധാകരന്‍ എന്ന് പറയുന്നതായിരിക്കും. 2035 ആകുമ്പോഴേക്കും ലോകത്തും പ്രത്യേകിച്ച് കേരളത്തിലും മുസ്ലിം ഭുരിപക്ഷവും ഹിന്ദുക്കള്‍ ന്യൂന പക്ഷവുമാകുമെന്ന സന്തോഷത്തിലാണ് സുധാകരന്‍. 

2035വരെ ഭൂരിപക്ഷമാകാന്‍ സുധാകരന്‍ കാത്തിരിക്കേണ്ടതില്ല, അതിന് മുന്‍പ് ഭൂരിപക്ഷമുള്ള പാക്കിസ്ഥാനിലൊ മറ്റ് ഇസ്ലാം രാജ്യങ്ങളിലേക്കൊ സുധാകരന്‍ കുടിയേറുന്നതാണ് നല്ലതെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മന്ത്രി സുധാകരന്‍ സുന്നത്ത് നടത്തി മതം മാറണം. അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് കുടി മാറണം. ഹിന്ദുമതം അനാകര്‍ഷകമെന്നും, കരുണയും സ്‌നേഹവും ഇസ്ലാം മതത്തില്‍ മാത്രമാണന്നും പ്രഖ്യാപിച്ച മന്ത്രി സുധാകരന്‍ ഒന്നുകില്‍ ഇസ്ലാം ആകണം, അല്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെച്ച് പാക്കിസ്ഥാനിലേക്ക് വണ്ടി കയറണം: ഇന്ത്യന്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ പ്രഖ്യാപനം ഭരണഘടന വിരുദ്ധവും ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിക്കലും അവമതിക്കലുമാണ്.

ജി സുധാകരന്‍ എന്ന് പറയുന്നതിനേക്കാള്‍ ഇയാള്‍ക്ക് യോഗ്യത കിട്ടുക തൊപ്പിയിട്ട സുധാകരന്‍ എന്ന് പറയുന്നതായിരിക്കും. സുധാകരന് ഹിന്ദു മതത്തെ തെറി വിളിക്കാനുള്ള സ്വാതന്ത്യം ഹിന്ദുമതം നല്‍കുന്നുണ്ട്. പക്ഷെ ഒരു വാക്ക് മറ്റ് ഏതെങ്കിലും മതത്തെ കുറിച്ച് മോശമായി പറയാന്‍ സുധാകരന് ധൈര്യമുണ്ടൊ? പറഞ്ഞാല്‍ സുധാകരന്റെ കൈവെട്ടും, അല്ലെങ്കില്‍ മീശ പറിക്കും. ഇവരെയാണ് സമാധാനത്തിന്റേയും ശാന്തിയുടേയും ഉസ്താദുക്കള്‍ എന്ന് സുധാകരന്‍ ഉദ്‌ഘോഷിക്കുന്നത്. അതിന് വിരോധമില്ല സുധാകരന് സ്വാതന്ത്യമുണ്ട്. അതിന് മുമ്പ് മക്കളുടെയും മരുമക്കളുടേയും പേരില്‍ സുധാകരന്‍ ഹിന്ദു മതത്തിന്റെ പേരില്‍ മേടിച്ച സൗജന്യം ത്യജിക്കാന്‍ തയ്യാറാകണം.

2035 ആകുമ്പോഴേക്കും ലോകത്തും പ്രത്യേകിച്ച് കേരളത്തിലും മുസ്ലിം ഭുരിപക്ഷവും ഹിന്ദുക്കള്‍ ന്യൂന പക്ഷവുമാകുമെന്ന സന്തോഷത്തിലാണ് സുധാകരന്‍. 2035വരെ ഭൂരിപക്ഷമാകാന്‍ സുധാകരന്‍ കാത്തിരിക്കേണ്ടതില്ല, അതിന് മുന്‍പ് ഭൂരിപക്ഷമുള്ള പാക്കിസ്ഥാനിലൊ മറ്റ് ഇസ്ലാം രാജ്യങ്ങളിലേക്കൊ സുധാകരന്‍ കുടിയേറുന്നതാണ് നല്ലത്. 

മുടിയനായ പുത്രന്‍ എന്ന് കേട്ടിട്ടുണ്ട്, മുടിയനായ ഹിന്ദു മന്ത്രി എന്നത് സുധാകരന് മാത്രം ചേരുന്നതാണ്. സുധാകരന് കവിത വശമുള്ളത് കൊണ്ട് സുന്നത്ത് കഴിഞ്ഞ് തൊപ്പി ഇട്ടാല്‍ കൂടുതല്‍ ഗുണം ഇസ്ലാം മതത്തിനെങ്കിലും കിട്ടും. ഇത്രയേറെ ശാന്തിയും സമാധാനവും കരുണയും പ്രദാനം ചെയ്യുന്ന ഇസ്ലാം മതത്തെ പറ്റുമെങ്കില്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയെ ഒന്ന് പഠിപ്പിച്ചിരുന്നങ്കില്‍ ടിയാന്‍മെന്‍ സ്‌ക്വയര്‍ഇനി ഉണ്ടാവില്ലന്ന് ലോകത്തിന് ആശ്വസിക്കാമായിരുന്നു. 

അതു കൊണ്ട് പ്രിയ സഖാവെ ഒരു അപേക്ഷ, ഈ കരുണയില്ലാത്ത ഹിന്ദുമതത്തില്‍ നിന്ന് നിങ്ങള്‍ ഒന്ന് പോയി തരുമൊ? കരുണ ഇല്ലാത്ത ഹിന്ദുമതം ഇങ്ങനെ നിലനില്‍ക്കാന്‍ താങ്കളെ പോലുള്ളവര്‍ മതം മാറി കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു.

Post a Comment

0 Comments