NEWS UPDATE

6/recent/ticker-posts

അലക്കിക്കൊണ്ടിരിക്കെ വീട്ടമ്മ ഭൂമിയിലുണ്ടായ ഗർത്തത്തിൽ വീണു; അയൽവീട്ടിലെ കിണറ്റിൽ പൊങ്ങി, സംഭവം കണ്ണൂരിൽ

ഇരിക്കൂർ: ഇരിക്കൂറിനടുത്ത്​ ആയിപ്പുഴയിൽ വീടിനു പിൻഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് സമീപത്തെ പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ വീട്ടുകിണറ്റിൽ വീണു. 25 കോൽ ആഴമുള്ള കിണറിനടിയിലെത്തിയെങ്കിലുo അത്ഭുതകരമായി രക്ഷപ്പെട്ടു.[www.malabarflash.com]


ആയിപ്പുഴ ഗവ. യു.പി. സ്കൂളിനു സമീപത്തെ കെ.എ. അയ്യൂബി​െൻറ ഭാര്യ ഉമൈബ (42)യാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്​ച്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം നടന്നത്.

വീടിന്റെ  അടുക്കളയുടെ സമീപത്തുവെച്ച് ഉമൈബ​ വസ്​ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഭൂമി താഴ്ന്ന് പോവുകയും വീടിന്​ പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ കിണറിനടിയിലേക്ക്​ എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക്​ പതിച്ചത്​. കിണർ ഇരുമ്പ്​ ഗ്രിൽ കൊണ്ട് മൂടിയതായിരുന്നു. വീട്ടുകിണറ്റിനുള്ളിൽ നിന്നും കരച്ചിൽ കേട്ട അയൽവാസിയായ സ്​ത്രീ ഓടിച്ചെന്ന് നോക്കിയപ്പോൾ ഉമൈബയെ കാണുകയും ഒച്ചവെച്ച്​ മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ചെയ്​തു.

നാട്ടുകാർ ചേർന്ന്​ മട്ടന്നൂർ പോലീസിനേയും അഗ്നിശമന സേന വിഭാഗത്തേയും അറിയിച്ചതിന് പിന്നാലെ എല്ലാവരും ചേർന്ന്​ ഉമൈബയെ പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അലക്കുന്ന ഭാഗത്ത്​ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്​. കുഴിയിൽ വീണ്​ ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ പത്ത് മീറ്റർ അകലെയുള്ള കിണറിലേക്ക്​ പതിച്ച സ്ത്രീക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്നതും നാട്ടുകാരിൽ അത്ഭുതമുളവാക്കിയിരിക്കുകയാണ്​. സംഭവമറിഞ്ഞ് പ്രദേശത്തേക്ക്​ വൻ ജനക്കൂട്ടമാണ് എത്തിയത്. 

Post a Comment

0 Comments