കാസർകോട്: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി യുവാക്കളുടെ സൈക്കിൾ റാലി ശ്രദ്ധേയമായി. കാസർകോട് മുതൽ കന്യാകുമാരി വരെയാണ് ഓൾ കേരള സൈക്കിൾ റൈഡേഴ്‌സിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചത്.[www.malabarflash.com]
കാസറകോട് നടന്ന ചടങ്ങിൽ റാലിയുടെ ഫ്ലാഗ് ഓഫ് കർമം സിറ്റി സൈക്കിൾ ഉടമ അൻവർ സാദത്ത് നിർവഹിച്ചു.
കർഷകരോടുള്ള കേന്ദ്ര സമീപനങ്ങൾ തിരുത്തുന്നതിനു സമ്മർദ്ധമായാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. ആശിഖ് നാഫി ഷെബിൻ ഷംനാദ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
0 Comments