കലിഫോര്‍ണിയ: പ്രമുഖ മോഡലും മെക്സിക്കന്‍ ‘കിം കാര്‍ദഷാന്‍’ എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ താരവുമായിരുന്ന ജോസ്ലിന്‍ കാനോ അന്തരിച്ചു. 29 വയസായിരുന്നു. ശരീരവടിവ് ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെയാണ് സ്വിം വേര്‍ ഡിസൈനറുകൂടിയായിരുന്ന കാനോ മരണത്തിന് കീഴടങ്ങിയത്.[www.malabarflash.com]
ഇന്‍സ്റ്റഗ്രാമില്‍ 1.3 കോടി ഫോളോവേഴ്സാണ് താരത്തിന് ഉണ്ടായിരുന്നത്. പിന്‍ഭാഗത്തെ ആകാരഭംഗി വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയയാണ് താരം നടത്തിയത്.
കാനോയുടെ സംസ്‌കാരം കലിഫോര്‍ണിയയ്ക്ക് അടുത്തുള്ള ന്യൂപോര്‍ട്ട് ബീച്ചില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട് ടൈംസ് മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളയാളാണ് കിം.
0 Comments