NEWS UPDATE

6/recent/ticker-posts

യു എ ഇയുടെ സൗഹൃദ സമീപനം ലോക രാജ്യങ്ങള്‍ക്ക് മാതൃക: കാന്തപുരം

ദുബൈ: പ്രവാസികളെ വളരെ സൗഹൃദത്തോടെ സ്വീകരിക്കുകയും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്ന യു എ ഇയുടെ സൗഹൃദപരവും മാനുഷികതയിലൂന്നിയതുമായ സമീപനം ലോകത്തിന് മാതൃകയാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.[www.malabarflash.com]

സിറാജ് ദിനപത്രവും ഐ സി.എഫ് യു എ ഇ നാഷണല്‍ കമ്മറ്റിയും ഓണ്‍ലൈനില്‍ സംഘടിപ്പിച്ച യു എ ഇ മുപ്പത്തി ഒമ്പതാം ദേശീയ ദിനാഘോഷ പരിപാടിയില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം രാജ്യത്തെ ജനങ്ങളെ പോലെ തന്നെ കുടിയേറി വന്നവരെയും കാണണമെന്നും അതിഥിയോട് കാണിക്കുന്ന ആദരവ് അവരോടു പുലര്‍ത്തണമെന്നും പഠിപ്പിച്ച മഹാനായ ഭരണാധികാരിയാണ് യു എ ഇ സ്ഥാപകന്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാൻ എന്നും അദ്ദേഹം കാണിച്ച അതെ സമീപനമാണ് യു എ ഇയുടെ ഓരോ ഭരണാധികാരികളും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 യു എ ഇയുടെ ദേശീയ ദിനാഘോഷം ഇന്ത്യക്കാര്‍ക്ക് വളരെ ആഹ്ളാദം നല്‍കുന്നുവെന്നും യു എ ഇയുടെ സമൃദ്ധിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കാന്തപുരം പറഞ്ഞു. ദുബൈ മര്‍കസ് സംഘടിപ്പിച്ച യു എ ഇ ദേശീയ പതാക ഉയര്‍ത്തല്‍ കര്‍മത്തിന് കാന്തപുരം നേതൃത്വം നല്‍കി.

Post a Comment

0 Comments