പുനലൂരില്‍നിന്ന് ആര്യങ്കാവ് ഭാഗത്തേക്കു കോണ്‍ക്രീറ്റ് പാളികള്‍ കയറ്റിപ്പോയ പിക്കപ്പ് വാൻ പാതയോരത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഉറുകുന്നു നേതാജി ഒലിക്കര പുത്തന്‍വീട്ടില്‍ അലക്സ് -സിന്ധു ദമ്പതികളുടെ മക്കളായ ശ്രുതി (10), ശാലിനി (15), നേതാജിയില്‍ ടിസൻ ഭവനില്‍ കുഞ്ഞുമോന്റെ മകൾ കെസിയ (17) എന്നിവരാണ് മരിച്ചത്
കെസിയ, ശ്രുതി എന്നിവര്‍ സംഭവസ്ഥലത്തു വച്ചും ശാലിനി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നു തെന്മല പോലീസ് പറഞ്ഞു. ഡ്രൈവര്‍ തമിഴ്നാട് സ്വദേശി വെങ്കിടേഷ് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കുട്ടികളുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍. കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
0 Comments