NEWS UPDATE

6/recent/ticker-posts

ബഹ്​റൈനിൽ കോവിഡ്​ വാക്​സിനേഷന്​ ഓൺലൈൻ രജിസ്​ട്രേഷൻ തുടങ്ങി

മനാമ: ബഹ്​റൈനിൽ കോവിഡ്​ പ്രതിരോധ വാക്​സിനേഷന്​ ഓൺലൈൻ രജിസ്​ട്രേഷൻ തുടങ്ങി. സ്വദേശികളും പ്രവാസികളും വെബ്​സൈറ്റിൽ രജിസ്​റ്റർ ​ചെയ്യണമെന്ന്​ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്​തു.[www.malabarflash.com]


സ്വദേശികൾക്കും പ്രവാസികൾക്കും വാക്​സിൻ നൽകുന്നുമെന്ന്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച്​ ഹമദ്​ രാജാവി​ന്റെ ഉത്തരവിനെയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ​പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നടപടികളെയും ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു.

കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്​ക്​ ഫോഴ്​സിന്റെ മേൽനോട്ടത്തിലാണ്​ രാജ്യത്തെ 27 ഹെൽത്​ സെൻററുകൾ വഴി വാക്​സിനേഷൻ നൽകുന്നത്​.

https://healthalert.gov.bh/ എന്ന വെബ്​സൈറ്റ്​ വഴി വാക്​സിനേഷന്​ രജിസ്​റ്റർ ചെയ്യാം.

Post a Comment

0 Comments