NEWS UPDATE

6/recent/ticker-posts

താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച 13-ന് സഅദിയ്യയില്‍; സിയാറത്തോടെ തുടക്കം

ദേളി: താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെയും ആണ്ട് നേര്‍ച്ച് ഡിസംബര്‍ 13-ന് സഅദിയ്യയില്‍ നടക്കും.[www.malabarflash.com]

രാവിലെ 9 മണിക്ക് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. 9:30-ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തും. 10 മണിക്ക് നടക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദ് സദസ്സ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. പ്രൊഫസര്‍ മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി അനുസമരണ പ്രഭാഷണം നടത്തും. 

12:30-ന് നടക്കുന്ന ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. 2:30-ന് ശുക്കൂര്‍ ഇര്‍ഫാനിയുടെ നേതൃത്വത്തില്‍ മുഹ്‌യദ്ദീന്‍ മാല ആലാപനം നടക്കും. 4 മണിക്ക് ആരംഭിക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി ഉദ്‌ബോധന പ്രസംഗം നടത്തും. വൈകിട്ട് 6:30-ന് സമാപന ദുആ സംഗമം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. 

ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഈ ബഗ്ദാദ് മുഖ്യാഥിതി ആയിരിക്കും. സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദ് കുഞ്ഞി ബാഖവി അഞ്ചാംപീടിക, മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിന്‍ ഹാജി പ്രസംഗിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കെ പി ഹുസൈന്‍ സഅദി സ്വാഗതമാശംസിക്കും. 

ഡിസംബര്‍ 12-ന് രാവിലെ 9 മണിക്ക് നൂറുല്‍ ഉലമ മഖ്ബറയില്‍ നടക്കുന്ന ഖതമുല്‍ ഖുര്‍ആന്‍ സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂരിന്റെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. വൈകിട്ട് 4 മണിക്ക് എട്ടിക്കുളം താജുല്‍ ഉലമ മഖബറയില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃകരിപ്പൂര്‍ നേതൃത്വം നല്‍കും. 

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിക്കുന്ന ആണ്ട് നേര്‍ച്ചക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ജനറല്‍ കണ്‍വീനര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ട്രഷറര്‍ അഹമ്മദ് ബണ്ടിച്ചാല്‍ അറിയിച്ചു.

Post a Comment

0 Comments