ടീം നൂന്, ടീം സ്വാദ്, ടീം ഖാഫ്, ടീം അലിഫ് എന്നീ നാല് ഗ്രൂപ്പുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ ടീം നൂൺ ഓവറോൾ ചമ്പ്യാന്മാരായി. തിരു നബി (സ ) അനുപമ വ്യക്തിത്വം " എന്ന പ്രമേയത്തിൽ റബിഉൽ അവ്വൽ ഒന്നു മുതൽ തുടങ്ങിയ മീലാദ് ക്യാമ്പയിന്റെ സമാപന ഭാഗമായാണ് വിദ്യാർത്ഥി ഫെസ്റ്റ് നടന്നത്.
സമാപന സെക്ഷൻ മുഹിമ്മാത്ത് പി.ആർ സെക്രട്ടറി അബ്ദുൽ ഖാദിർ സഖാഫിയുടെ അധ്യക്ഷതയിൽ മുഹിമ്മാത്ത് വൈ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.വിജയിച്ച ടീമിനെയും കലാപ്രതിഭകളെയും പ്രഖ്യാപിച്ചുകൊണ്ട് മുസ്തഫ സഖാഫി സംസാരിച്ചു. അബൂബക്കർ കാമിൽ സഖാഫി ട്രോഫി വിതരണം നടത്തി.
അബ്ദുറഹ്മാൻ അഹ്സനി, അബ്ബാസ് സഖാഫി തുടങ്ങിയവർ സമ്മാന വിതരണവും നടത്തി.സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, അബ്ദുൽ കാദിർ മിസ്ബാഹി , ഫത്താഹ് സഅദി തുടങ്ങിയവർ സംബന്ധിച്ചു.
0 Comments