NEWS UPDATE

6/recent/ticker-posts

കര്‍ണാടകയില്‍ ഗോവധം നിരോധിച്ചു; നിയമംലംഘിച്ചാൽ 7 വർഷം വരെ തടവ്

ബെംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ നിയമസഭ പാസാക്കി. പശുവിനെ കൊന്നാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.[www.malabarflash.com] 

ഗോക്കൾ നമ്മുടെ മാതാവാണ്, അവയെ കശാപ്പ് ചെയ്യാൻ സമ്മതിക്കില്ല എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാൻ പറഞ്ഞു.

ഗുജറാത്ത്, യുപി എന്നിവിടങ്ങളിൽ നിയമം നടപ്പാക്കിയിരുന്നു. അതേ സമയം സർക്കാരിന്റെ പരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ‘ലവ് ജിഹാദ്’, ‘ഗോവധം’ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. 

പശുക്കളെ കശാപ്പ് ചെയ്യുന്നതിൽ ബിജെപിക്ക് വ്യക്തമായ നിലപാടില്ലെന്നും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ബീഫിന്റെ കയറ്റുമതി ഇരട്ടിയായെന്നും ഇതു ചെയ്യുന്ന പലരും ബിജെപി നേതാക്കൾ ആണെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആരോപിച്ചു.

Post a Comment

0 Comments