ഏറെ കാലമായി പി.എം. താജ് റോഡിലെ യൂനിയൻ ബാങ്കിലെ അപ്രൈസറാണ് ചന്ദ്രൻ. രാവിലെ കുളത്തിനു സമീപത്തുകൂടെ പോയവരാണ് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. ചേവായൂർ പോലീസിെന്റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
പി.എം. താജ് റോഡിലെ യൂനിയൻ ബാങ്ക് ശാഖയിൽ വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് 1.69കോടി രൂപ വായ്പയെടുത്ത യുവതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 5.6 കിലോ മുക്കുപണ്ടമായിരുന്നു പണയംവെച്ചത്. കേസിൽ പ്രതി ചേർക്കപ്പെട്ടതിനാൽ ചന്ദ്രനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. പയമ്പ്രയിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. താൻ നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചന്ദ്രൻ ചില സുഹൃത്തുക്കളോട് കഴിഞ്ഞദിവസം പറഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു.
പണം തട്ടിയെടുത്ത കേസിൽ വയനാട് മണവയൽ അങ്ങാടിശ്ശേരി പുതിയേടത്ത് വീട്ടിൽ കെ.കെ. ബിന്ദുവിനെ (43) നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാർഷിക ഓഡിറ്റിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ബാങ്കിൽ നിന്നെടുത്ത മൂക്കുപണ്ടം പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസ് അന്വേഷണ ഘട്ടത്തിലാണെന്ന് പൊലീസ് പറഞ്ഞു. ബാങ്കിന്റെ പരാതി പ്രകാരം ഒമ്പതുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ദിരയാണ് ചന്ദ്രന്റെ ഭാര്യ. മക്കൾ: അജിലാൽ, വിജിലാൽ, പരേതയായ ഷിജി. മരുമക്കൾ: സുനിൽ കുമാർ, ജിജിന, ഗീതു.
0 Comments