കുട്ടനാട്: എതിർ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ പൂർണമായി തള്ളിയതോടെ കൈനകരി പഞ്ചായത്ത് രണ്ടാംവാർഡ് സി.പി.എമ്മിന് സ്വന്തം. കോൺഗ്രസ്, ബി.ജെ.പി എന്നിവരുടെ പത്രികയാണ് തള്ളിയത്. ഇതേ വാർഡുകാരനായ കെ.എ. പ്രമോദാണ് സി.പി.എം സ്ഥാനാർഥി.[www.malabarflash.com]
കോൺഗ്രസിനായി ആറാംവാർഡിലെ ഷിബു, മൂന്നാം വാർഡിൽനിന്നുള്ള അജേഷ്, ബി.ജെ.പി-കൈനകരി വികസന സമിതിക്കായി ഇതേവാർഡിലെ ബി.കെ. വിനോദ് എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ഈ മൂന്നുപേരും മറ്റ് വാർഡുകളിൽനിന്നുള്ളവരായതിനാൽ വോട്ടർപട്ടികയുടെ പകർപ്പ് നൽകണമായിരുന്നു. ഇവർ നൽകിയ പകർപ്പിൽ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയിരുന്നില്ല. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് നൽകിയത്. ഇതാണ് പത്രിക തള്ളാൻ കാരണം. പ്രമോദിനൊപ്പം പാർട്ടിയുടെ ഡമ്മി സ്ഥാനാർഥിയുടെ പത്രിക മാത്രമാണ് അംഗീകരിച്ചത്.
ഇത് പിൻവലിക്കുന്നതോടെ പ്രമോദ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നാംവാർഡിൽനിന്ന് കൈനകരി വികസന സമിതി സ്ഥാനാർഥിയായി വിനോദ്, പ്രമോദിനെ പരാജയപ്പെടുത്തിയിരുന്നു. വാർഡ് മൂന്ന് വനിത സംവരണമായതോടെയാണ് ഇരുവരും രണ്ടാം വാർഡിൽ മത്സരത്തിനിറങ്ങിയത്. തീപാറുന്ന മത്സരം നടക്കേണ്ടിടത്താണ് എതിരില്ലാതെ പ്രമോദിെൻറ വിജയം.

Post a Comment