Top News

കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

ചെന്നൈ: കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍, ഡ്രോണുകള്‍, സിഗരറ്റുകള്‍ എന്നിവ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി.[www.malabarflash.com]

എയര്‍ അറേബ്യ ജി9- 413 ഷാര്‍ജ - കോയമ്പത്തൂര്‍ വിമാനത്തിലെത്തിയ മലയാളികളടക്കമുള്ള 15 യാത്രക്കാരില്‍ നിന്നാണ് നിന്നായാണ് സ്വര്‍ണം അടക്കമുള്ളവ കണ്ടെടുത്തത്.

ദീപാവലി ദിനത്തില്‍ ഷാര്‍ജയില്‍ നിന്ന് കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണമടക്കമുള്ളവ കടത്തുന്നതിനേക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിനേ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ അടിവസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കുഴമ്പ് രൂപത്തിലുള്ള ആറ് കിലോ സ്വര്‍ണവും ഒരു കിലോ തൂക്കം വരുന്ന സ്വര്‍ണ മാലയുമാണ് കണ്ടെത്തിയത്. ഇവ 3.26 കോടി രൂപ വിലമതിക്കുന്നതാണ്.

സ്വര്‍ണത്തിന് പുറമേ 1.03 കോടി രൂപ വിലമതിക്കുന്ന 6,00,00 വിദേശ നിര്‍മിത സിഗററ്റുകളും ഐ ഫോണുകള്‍, ഡ്രോണുകള്‍, എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഫോണുകളും ഡ്രോണുകളും 53 ലക്ഷം രൂപ വിലമതിക്കുന്നതാണെന്നും ഡിആര്‍ഐ അറിയിച്ചു. 15 യാത്രക്കാരില്‍ 11 പേരും 20 ലക്ഷത്തിന് മുകളില്‍ മൂല്യമുള്ള വസ്തുക്കള്‍ കടത്തിവരാണ്. ഇവര്‍ക്കെതിരേ കസ്റ്റംസ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post