NEWS UPDATE

6/recent/ticker-posts

കര്‍ണാടകയില്‍ സമീപഭാവിയില്‍ ഗോവധ നിരോധനം യാഥാര്‍ത്ഥ്യമാകുമെന്ന് ബി.ജെ.പി. നേതാവ്

ബെംഗളൂരു: കര്‍ണാടകയില്‍ സമീപഭാവിയില്‍ ഗോവധ നിരോധനം യാഥാര്‍ത്ഥ്യമാകുമെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായും മുന്‍മന്ത്രിയായ രവി പറഞ്ഞു.[www.malabarflash.com]


'കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് കാറ്റില്‍ ബില്‍' മന്ത്രിസഭയില്‍ പാസാക്കാനും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാനും മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, വിവാഹത്തിന് വേണ്ടി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിച്ചുകൊണ്ടുളള നിയമം കര്‍ണാടകയില്‍ നടപ്പാക്കുമെന്ന് സി.ടി.രവി പറഞ്ഞിരുന്നു. വിവാഹത്തിന് വേണ്ടിയുളള മതപരിവര്‍ത്തനം നിയമവിരുദ്ധമാണെന്നുളള അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

'അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് വിവാഹത്തിന് വേണ്ടിയുളള മതപരിവര്‍ത്തനം നടത്തുന്നത് കര്‍ണാടക നിയമം വഴി നിരോധിക്കും. നമ്മുടെ സഹോദരിമാരുടെ അഭിമാനം ഇല്ലാതാക്കുമ്പോള്‍ നമുക്ക് നിശബ്ദരായി ഇരിക്കാനാകില്ല.' - അദ്ദേഹം ട്വീറ്റ് ചെയ്തു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ കഠിന ശിക്ഷ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments