ചെങ്കൽപ്പണ തൊഴിലാളിയായ സജേഷ് എന്ന കെ.എൻ. ഷാജി ഏഴുവർഷം മുമ്പ് വിവാഹം ചെയ്തതോടെയാണ് മുൻമി ഇരിട്ടിയിലെത്തുന്നത്. ഇപ്പോൾ ഉവ്വാപ്പള്ളിയിലെ വാടകവീട്ടിലാണ് സജേഷും മുൻമിയും മക്കളായ സാധികയും ഋതികയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.
നമ്പർ തെറ്റിയെത്തിയ ഒരു ഫോൺവിളിയാണ് ഒടുവിൽ വിവാഹത്തിൽ കലാശിച്ചതെന്ന് മുൻമി പറയുന്നു. ചെങ്കൽപ്പണയിൽ ജോലിചെയ്യുന്ന ഒരു തൊഴിലാളിയെ സജേഷ് വിളിച്ചത് നമ്പർ തെറ്റി മുൻമിയുടെ ഫോണിലേക്കെത്തുകയായിരുന്നു.
നന്നായി ഹിന്ദി സംസാരിക്കാൻ അറിയുന്നയാളാണ് സജേഷ്. അതുകൊണ്ടുതന്നെ ഈ വിളി പ്രണയമായി വളരുകയും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇരിട്ടി കീഴൂരിലെ ക്ഷേത്രത്തിൽ വച്ച് വിവാഹം നടക്കുകയും ചെയ്തു. രണ്ട് പെൺമക്കളും പിറന്നു. പാരമ്പര്യമായി കോൺഗ്രസ് കുടുംബമാണു തന്റേതെന്ന് മുൻമി പറയുന്നു. മലയാളം നന്നായി സംസാരിക്കാൻ പഠിച്ചു. എന്നാൽ എഴുതാനും വായിക്കാനും കഴിയാത്തതാണ് പ്രയാസം. അതുകൂടി സ്വായത്തമാക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും മുൻമി പറഞ്ഞു.
0 Comments