പയ്യന്നൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ എം.സി. ഖമറുദ്ദീൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സയിൽ. കഴിഞ്ഞ ദിവസമാണ് അസുഖത്തെ തുടർന്ന് ഖമറുദ്ദീനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.[www.malabarflash.com]
പരിശോധനയിൽ ഇ.സി.ജിയിൽ നേരിയ വ്യതിയാനം കണ്ടതിനാൽ കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച ഹൃദയാലയയിൽ നടത്തിയ ആൻജിയോഗ്രാം പരിശോധനയിലും നേരിയ ന്യൂനത കണ്ടെത്തിയതായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.
ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള വിദഗ്ധ ഹൃദ്രോഗ ചികിത്സ നൽകുന്നതു സംബന്ധിച്ച കാര്യങ്ങൾ ഡോക്ടർമാരുടെ സംഘം ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment