NEWS UPDATE

6/recent/ticker-posts

യു.എ ഇ ഫ്ലാഗ് ഡേ സ്വര്‍ണ്ണ കേക്ക് മുറിച്ച് ആഘോഷിച്ചു

ദുബൈ: യു എ ഇ യിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ രംഗത്തെ നിറസാന്നിദ്ധ്യമായ ഇഖ്ബാൽ ഹത്ബൂർ ദുബൈ ബുർജ് ഖലിഫയിൽ സംഘടിപ്പിച്ച യു എ ഇ ഫ്ലാഗ് ഡേ ആഘോഷം ശ്രദ്ധേയമായി.[www.malabarflash.com]

യു എ ഇ നാഷണൽ ഡേ അടക്കമുള്ള എല്ലാ ആഘോഷങ്ങളിലും വ്യത്യസ്തമായ രീതിയിൽ പങ്കെടുക്കുകയും നിരവധി തവണ ജേതാവുകൂടിയാണ് ബേക്കൽ ഹദ്ദാദ് നഗർ സ്വദേശിയായ ഇഖ്ബാൽ ഹത്ബൂർ, ബുർജ് ഖലീഫയിലെ ആറ്റ്മസ്ഫിർ ഹോട്ടലിൽ വെച്ച് യു എ ഇ പതാകയുടെ മാതൃകയിൽ സ്വർണ്ണ കേക്ക് മുറിച്ചാണ് ആഘോഷം വ്യത്യസ്തമാക്കിയത്.

പ്രവാസികളോട് പ്രത്യേകിച്ച് മലയാളികളോട് എന്നും സഹാനുഭൂതിയോടും കരുണയോടും മാത്രം നോക്കിക്കാണുന്ന യു എ ഇ യിയോടും ഈ രാജ്യത്തെ ഭരണാധികാരികളോടും കൂറും സ്നേഹവും പുലർത്തുക എന്നുള്ളത് ഏതൊരു പ്രവാസിയുടെയും കടമായണെന്നും തങ്ങളുടേതായ രീതിയിൽ അവരുടെ ആഘോഷങ്ങളിൽ പങ്ക് ചേരുന്നതിന് വേണ്ടിയാണ് ഇത്തരം വ്യത്യസ്തമായ ഒരു ചടങ്ങ് സംഘടിപ്പിച്ചതെന്നും ഇഖ്ബാൽ ഹത്ബൂർ വ്യക്തമാക്കി. 

സ്വർണ്ണ കേക്ക് മുറിച്ച് കൊണ്ടുള്ള ഈ ആഘോഷം ഈ രാജ്യത്തിനും പ്രത്യേകിച്ച് ദുബൈ ക്രൗൺ പ്രിൻസ് ഹിസ് ഹൈനസ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

ചടങ്ങിൽ ഹ്യസ്വ സന്ദർശനത്തിനായി യു എ ഇ യിൽ എത്തിയ യൂത്ത് കോൺഗ്രസ്സ് നേതാവ് സാജിദ് മൗവ്വൽ , പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഉമർ ലുലു, സാമൂഹ്യ പ്രവർത്തകൻ മനാഫ് കുന്നിൽ, ഫായ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments