ദേളി: സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ കരിയർ ക്ലബ്ബിനു കീഴിൽ തിരഞ്ഞെടുത്ത മിടുക്കരായ നൂറ് വിദ്യാർത്ഥികൾക്ക് സൗജന്യമായി സിവിൽ സർവീസ് ഓറിയൻറെഷൻ നൽകുന്ന പദ്ധതിക്ക് തുടക്കമായി.[www.malabarflash.com]
സിവിൽ സർവീസിലേക്ക് ജില്ലയിൽ നിന്ന് കൂടുതൽ പ്രാധിനിത്യം ഉണ്ടാക്കിയെടുക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെ കഴിഞ്ഞ അഞ്ചു വർഷമായി സ്കൂൾ ഈ പദ്ധതിക്ക് തുടക്കം കുറിച്ചിട്ട്. ഇതിനായി പ്രാഥമിക പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറ് പേർ അംഗങ്ങളായിട്ടുള്ള സിവിൽ സർവീസ് ആസ്‌പിറന്റ്സ് ക്ലബ്ബിൻറെ ഉദ്‌ഘാടനം ഈ വർഷം യു.പി.എസ്.സി പരീക്ഷയിൽ വിജയിച്ച് ഐ.പി.എസ് അലോക്കേഷൻ ലഭിച്ച നീലേശ്വരം സ്വദേശി ഷഹീൻ.സി നിർവഹിച്ചു.
നിതാന്തമായി ശ്രമിക്കാൻ തയ്യാറുള്ള, ജനസേവനം ചെയ്യാൻ ആഗ്രഹമുള്ള ആർക്കും സിവിൽ സർവീസ് നേടിയെടുക്കാം എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കുട്ടികൾ എങ്ങനെ മത്സര പരീക്ഷകൾക്ക് തയ്യാറാവണം എന്നുള്ള മാർഗ നിർദേശങ്ങളും നൽകി.
ക്ലബ്ബിൽ അംഗമായിട്ടുള്ള വിദ്യാർത്ഥികൾക്ക് വിവിധ ജനറൽ നോളേജ് വിഷയങ്ങളിലുള്ള ട്രെയിനിങ്, മോട്ടിവേഷണൽ ക്ലാസ് എന്നിവ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.
സ്കൂൾ മാനേജർ എം.എ.അബ്ദുൽ വഹാബിൻറെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഹനീഫ അനീസ് സ്വാഗതവും ക്ലബ് കോർഡിനേറ്റർ അബ്ദുൾറഹ്മാൻ എരോൽ നന്ദിയും അറിയിച്ചു. വൈസ് പ്രിൻസിപ്പൽ വി.പി.ആസിഫലി, ക്ലബ്‌സ് കോർഡിനേറ്റർ ഉസ്മാൻ എന്നിവർ സംസാരിച്ചു.
0 Comments