Top News

മഞ്ചേശ്വരം സ്വദേശി ദുബൈ കറാമയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മഞ്ചേശ്വരം: സുന്നീ പ്രവര്‍ത്തകനും ദുബൈ കറാമയിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരനുമായ ഗുഡ്ഡഗേരി സ്വദേശി അസ്ഗര്‍ (23) ഹൃദയാഘാതം മൂലം മരണപ്പെട്ടു.[www.malabarflash.com] 

രാത്രി കിടന്നുറങ്ങിയ അസ്ഗര്‍ രാവിലെ ഉണരാതിരുന്നപ്പോഴാണ് കൂടെയുള്ളവര്‍ മരണ വിവരം അറിയുന്നത്. 

മാതാവ് ആഇഷ, സഹോദരങ്ങള്‍ മന്‍സൂര്‍, മഷ്ഹൂദ്, ഇര്‍ഷാന, അര്‍ഷാന, തൗസീമ. 

നിര്യാണത്തില്‍ മള്ഹര്‍ സാരഥി സയ്യിദ് അബ്ദുറഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി, കേരള മുസ് ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് അഷ്‌റഫ് ഗുഡ്ഡഗേരി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. 

കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ ബുധനാഴ്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്.

Post a Comment

Previous Post Next Post