NEWS UPDATE

6/recent/ticker-posts

കുട്ടികളെത്തേടി കൂട്ടക്കനിയുടെ പുസ്തകവണ്ടി യാത്ര തുടങ്ങി

കൂട്ടക്കനി: കൊറോണക്കാലം കുട്ടികളെ പുറത്തിറങ്ങാൻ വിടാതെ തടവിലാക്കിയപ്പോൾ. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിച്ചു നൽകുകയാണ് പുസ്തകവണ്ടി. വരും ദിവസങ്ങളിൽ പുസ്തകവണ്ടി കൂട്ടക്കനി സ്കൂളിലെ എല്ലാ കുട്ടികളുടേയും വീടുകളിൽ എത്തിച്ചേരും.[www.malabarflash.com]

അനുയോജ്യമായ പുസ്തകങ്ങൾ കൂട്ടികൾക്ക് വണ്ടിയിൽ നിന്ന് തിരഞ്ഞെടുക്കാം. എടുത്ത പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നു. വിരസമായ ഈ സമയത്ത് കുട്ടികൾക്ക് വായനയിലൂടെ അശ്വാസം കണ്ടെത്താനാകും. 

അധ്യാപകർ എല്ലാ വീടുകളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സന്ദർശനം നത്തിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Post a Comment

0 Comments