Top News

വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്: വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. രാവണേശ്വരം സ്വദേശി രതീഷ് അരയി (35) ആണ് മരിച്ചത്. ഇഖ്ബാല്‍ ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.[www.malabarflash.com]


കാഞ്ഞങ്ങാട് ഭാഗത്തു എഞ്ചിന്‍ തകരാര്‍ മൂലം വഴിയില്‍ കിടന്ന പാഴ് വസ്തുക്കള്‍ കയറ്റിയ ഗുഡ്‌സ് ഓടോ റിക്ഷയെ മറ്റൊരു വാഹനം ഉപയോഗിച്ച് നീളമുള്ള കയര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെയാണ് അപകടം.

ആദ്യ വാഹനം ഇഖ്ബാല്‍ ജംഗ്ഷനിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞയുടന്‍ പിറകില്‍ എഞ്ചിന്‍ തകരാര്‍ ഉള്ള വാഹനം കെ എസ് ടി പി റോഡില്‍ ഉളള സമയത്ത് കാഞ്ഞങ്ങാടു ഭാഗത്തു നിന്നു ബൈക്കില്‍ രാവണേശ്വരത്തേക്കു പോവുകയായിരുന്ന രതീഷിന്റെ കഴുത്തില്‍ കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കുരുങ്ങി രതീഷ് റോഡിലേക്കു തെറിച്ചു വീണു. ബൈക്ക് ഏതാനും മീറ്റര്‍ അകലെ തെറിച്ചു പോയി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ യുവാവിനെ മന്‍സൂര്‍ ആശുപത്രിയിലേക്കു എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

കെട്ടിവലിക്കാന്‍ ഉപയോഗിച്ച നീളമുള്ള പ്ലാസ്റ്റിക് കയറാണ് യുവാവിന്റെ കഴുത്തില്‍ ആഴത്തില്‍മുറിവേല്‍പ്പിച്ചത്.രക്തം വാര്‍ന്നു റോഡില്‍ തളം കെട്ടിയിരുന്നു.

Post a Comment

Previous Post Next Post