തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിനു സമീപം വാഹനാപകടത്തിൽ നവദന്പതികൾ മരിച്ചു. പെരുവള്ളൂർ ചേലക്കോട് സ്വദേശി കെ.ടി. സലാഹുദീൻ(25), ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. പത്തു ദിവസം മുന്പായിരുന്നു ഇവരുടെ വിവാഹം.[www.malabarflash.com]
ഫറോക്ക് പേട്ടയിലെ ബന്ധുവീട്ടിലേക്കു പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് ശനിയാഴ്ച രാവിലെ പത്തോടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സലാഹുദീൻ സംഭവസ്ഥലത്തും ജുമാന ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.
റിയാദിൽ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ സലാഹുദീൻ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. അടുത്ത മാസം മടങ്ങാനിരിക്കുകയായിരുന്നു. ഫറോക്ക് ഐഒസിയിൽ നിന്ന് ഇന്ധനവുമായി വളാഞ്ചേരിയിലേക്കു പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനു ശേഷം ഞായറാഴ്ച പെരുവള്ളൂർ നടുപ്പറന്പ് മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
ചെലേന്പ്ര പുല്ലിപ്പറന്പ് ഇളന്നുമ്മൽ വടക്കേകുറ്റിയിൽ വീട്ടിൽ അബ്ദുനാസർ - ഷഹർബാനു ദന്പതികളുടെ മകളാണ് ഫാത്തിമ ജുമാന. സഹോദരങ്ങൾ: സൽമാനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.

മുഹമ്മദ് - ശരീഫ ദന്പതികളുടെ മകനാണ് സലാഹുദീൻ. സഹോദരങ്ങൾ : സിറാജുദീൻ, ദിൽഷാദ്, ശമ്മാസ്.
Post a Comment