NEWS UPDATE

6/recent/ticker-posts

മധുവാഹിനിയുടെ ചിലവ് കുറഞ്ഞ ജൈവ-ജീവാണു വള നിര്‍മ്മാണ പദ്ധതിക്ക് തുടക്കമായി

കാസറകോട്: കാര്‍ഷിക മാലിന്യങ്ങളില്‍ നിന്നും ജൈവ-ജീവാണു വള നിര്‍മാണത്തിനായുള്ളയന്ത്രങ്ങളും സാങ്കേതിക സഹായവും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് കാസറകോട് ജില്ലയില്‍ തുടക്കമായി.[www.malabarflash.com] 

ജില്ലയിലെ കര്‍ഷകരുടെ കൂട്ടായ്മയായ മധുവാഹി പ്രൊഡ്യൂസര്‍ കമ്പനിയാണ് ഈ നൂതന ആശയവുമായി രംഗത്തു വന്നിരിക്കുന്നത്. ഓല, മട്ടല്‍, തൊണ്ട്, പാള തുടങ്ങി കൃഷിയിടങ്ങളിലെ എല്ലാ ജൈവമാലിന്യങ്ങളും ട്രാക്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന യന്ത്രത്തില്‍ പൊടിച്ചു കമ്പോസ്റ്റ് ഉണ്ടാക്കി അതില്‍ ട്രൈക്കോഡെര്‍മചേര്‍ത്ത് മൂല്യവര്‍ധന നടത്തി ജീവാണു വളം നിര്‍മ്മിക്കുന്നതാണ് പദ്ധതി. 

ജൈവ ജില്ലയായി മുന്‍പ് പ്രഖ്യാപിച്ച കാസറകോട് , ഗുണനിലവാരമുള്ള ജൈവവളങ്ങളുടെ ലഭ്യത കുറവില്‍ കര്‍ഷകര്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് മധുവാഹിനി ചിലവ് കുറഞ്ഞ ജൈവ, ജീവാണു വള നിര്‍മ്മാണ പദ്ധതിക്ക് രൂപം കൊടുത്ത്. ട്രാക്ടറില്‍ ഘടിപ്പിച്ച യന്ത്രം നേരിട്ട് കൃഷിയിടങ്ങളില്‍ ചെന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു നേട്ടം. 

പദ്ധതിയുടെ ഉത്ഘാടനംശനിയാഴ്ച രാവിലെ കാനത്തൂരില്‍ മുളിയാര്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് അഡ്വ.പി. രാമചന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ പി.വി. സതീശന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ സതീശന്‍ നമ്പ്യാര്‍, സി ഇ ഒ. ജയരാജന്‍ നമ്പ്യാര്‍, കമ്പനി ഡയറക്ടര്‍മാരായ എം.ചാത്തുകുട്ടി നമ്പ്യാര്‍, സുരേഷ് ബാബു, സുശീല്‍ കുമാര്‍, പി വി വിജയന്‍, സീനിയര്‍ അംഗം പത്മാവതിയമ്മ മേലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. 

നബാര്‍ഡ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയില്‍ 104 പേര്‍ അംഗങ്ങളാണ്.

Post a Comment

0 Comments