Top News

ഗ്രില്ല് തലയിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: ഗ്രില്ല് തലയിൽ വീണ് രണ്ട് വയസുകാരി മരിച്ചു. ആക്കൽ പെരപ്പയം മണിച്ചേമ്പിൽ വീട്ടിൽ നൗഫലിന്‍റെയും തൗഫയുടെയും മകൾ അന്നാ ഫാത്തിമയാണ് മരിച്ചത്. വെള്ളിയാഴ്ച വെകീട്ട് 6.30നായിരുന്നു സംഭവം.[www.malabarflash.com]


മറ്റ് രണ്ട് കുട്ടികളോടൊപ്പം വീടിന്‍റെ സമീപത്തെ കളപ്പുരയുടെ മുൻഭാഗത്തെ ഗ്രില്ലിൽ ചവിട്ടി ഉഞ്ഞാലാടുകയായിരുന്നു. കുട്ടി ഉഞ്ഞാലാടുന്നതിനിടെ ഗ്രില്ലിന്‍റെ ഭാഗത്തെ ഭിത്തിയുടെ കട്ടയിളകി. തുടർന്ന് ഗ്രില്ല് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ മീയണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. 
സഹോദരൻ: നബീൻ.

Post a Comment

Previous Post Next Post