Top News

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സ് സേവാദള്‍ ആദരിച്ചു

ഉദുമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണം അടക്കം വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ ഉദുമ കുടുംബാരോഗ്യ കേന്ദ്രം ഡോക്ടര്‍മാര്‍, ജീവനക്കാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെ കോണ്‍ഗ്രസ്സ് സേവാദള്‍ ഉദുമ മണ്ഡലം കമ്മിറ്റി ആദരിച്ചു.[www.malabarflash.com] 

കെ പി സി സി ജനറല്‍ സെക്രട്ടറി കെ നീലകണ്ഠന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം മുഹമ്മദിന് ഉപഹാരം നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റുമാരായ വാസു മാങ്ങാട്, കെ വി ഭക്തവത്സലന്‍, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി പി വി ഉദയകുമാര്‍, സേവാദള്‍ ജില്ലാ സെക്രട്ടറി മജീദ് മാങ്ങാട്, മണ്ഡലം പ്രസിഡന്റ് രൂപേഷ് പളളം, ഡോ. ബിനീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍, റെജി, ബാലകൃഷ്ണന്‍, ജെ.പി.എച്ച്.എന്‍ ചിന്താമണി എന്നിവര്‍ സംസാരിച്ചു. 

ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍ സ്വാഗതവും സേവാദള്‍ ജില്ലാ ഓര്‍ഗനൈസര്‍ ഷിബു കടവങ്ങാനം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post