Top News

അമിതമായി ഉറക്കഗുളിക ഉള്ളിൽ ചെന്നനിലയിൽ കലാഭവൻ മണിയുടെ സഹോദരൻ ആശുപത്രിയിൽ

തൃശ്ശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

ശനിയാഴ്ച രാത്രി ഏഴു മണിയോടെ അദ്ദേഹത്തിന്റെ സ്ഥാപനമായ കുന്നിശേരി രാമന്‍ കലാഗൃഹത്തില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരന്നു.

രാമകൃഷ്ണന്‍ അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനുള്ള രാമകൃഷ്ണന്റെ അപേക്ഷ സംഗീത നാടക അക്കാദമി തള്ളിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ രാമകൃഷ്ണന്‍ ദുഃഖിതനായിരുന്നു.

Post a Comment

Previous Post Next Post