മലപ്പുറം: യുഡിഎഫ് കൺവീനർ എംഎം ഹസൻ ജമാഅത്തെ ഇസ് ലാമി കേരള അമീർ എം ഐ അബ്ദുൾ അസീസുമായി കൂടിക്കാഴ്ച്ച നടത്തി. മലപ്പുറം നാരോക്കാവിലെ അബ്ദുൾ അസീസിൻ്റെ വീട്ടിലെത്തിയാണ് ഹസൻ ചർച്ച നടത്തിയത്.[www.malabarflash.com]
തദ്ദേശഭരണ തെരെഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ് ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി യുഡിഎഫുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ഹസൻ - അബ്ദുൾ അസീസ് കൂടിക്കാഴ്ച്ച. ഡിസിസി പ്രസിഡന്റ് വി വി പ്രകാശും ചർച്ചയിൽ പങ്കെടുത്തു.
0 Comments