Top News

പിഞ്ചുകുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റിൽ

കൊല്ലം: നിലമേലിൽ ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ അച്ഛന്റെ ശ്രമം. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ കുഞ്ഞിനെ രക്ഷിച്ചു. എലിക്കുന്നാംമുകള്‍ സ്വദേശി മുഹമ്മദ് ഇസ്മയിലിനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

വെള്ളിയാഴ്ച രാത്രിയായിരുന്നു അതിക്രമം. മദ്യപിച്ചെത്തിയ മുഹമ്മദ് ഇസ്മയിൽ ഭാര്യയുമായി വഴക്കിട്ടു, വീടു തല്ലിത്തകർത്തു. മൂന്നു മക്കളിൽ ഏറ്റവും ഇളയവനെയും എടുത്തുകൊണ്ടു വീട്ടിൽനിന്നിറങ്ങി.

നിലവിളിച്ചു കൊണ്ട് പിന്നാലെ ഭാര്യയും ഓടിയെത്തി. തൊട്ടടുത്തുള്ള കുളക്കരയിലെത്തിയ ഇസ്മയിൽ മകനെ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ കുളത്തിൽ ചാടി കുട്ടിയെ രക്ഷിച്ചു. വിവരമറിഞ്ഞെത്തിയ ചടയമംഗലം പോലീസ് സ്ഥലത്തുനിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തു. 

ബാലനീതി നിയമപ്രകാരമുള്ള കേസിനൊപ്പം വധശ്രമവും ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post