മുഖ്യ പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ.ജസിന്‍ഡയുടെ എതിരാളിയും സെന്റര്‍-റൈറ്റ് നാഷണല്‍ പാര്‍ട്ടി നേതാവുമായ ജുഡിത്ത് 34 സീറ്റുകള്‍ മാത്രമാണ് നേടിയത്.
1996ല്‍ തിരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്‌ക്കരിച്ചതിന് ശേഷം ആദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരു പാര്‍ട്ടി ഇത്ര വലിയ ഭൂരിഭക്ഷത്തിന് ജയിക്കുന്നത്. 2002ന് ശേഷം ആദ്യമായാണ് നാഷണല്‍ പാര്‍ട്ടിക്ക് ഇത്രയും ദയനീയ തോല്‍വിയുണ്ടാകുന്നത്.
ലോകത്ത് തന്നെ ഏറ്റവും ഫലപ്രദമായി കൊവിഡ് പ്രതിരോധിക്കുന്നതിലും ന്യൂസിലന്‍ഡില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ ഇരകള്‍ക്ക് സ്വാന്തനമേകാന്‍ ജസീന്ത നടത്തിയ ഇടപെടലുകളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.

കൊറോണ തകര്‍ത്ത സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മിക്കുന്നതിനും സാമൂഹിക അസമത്വം പരിഹരിക്കുന്നതിനും തന്റെ ഈ വിജയം ഉപയോഗിക്കുമെന്ന്ജസീന്ത പ്രതികരിച്ചു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വളരെയധികം ജോലികള്‍ ചെയ്യാനുണ്ട്. കൊവിഡ് പ്രതിസന്ധി കാലത്തിനു മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക്നമ്മളെത്തും. എല്ലാം വീണ്ടെടുക്കാനും ത്വരിതപ്പെടുത്താനും ഈ വിജയം നമ്മളെ സഹായിക്കുമെന്നും ജസീന്ത പ്രതികരിച്ചു.
0 Comments