Top News

ജോലിക്കിടെ ജീവനക്കാരന്‍ മരിച്ചു; നാട്ടുകാര്‍ മൃതദേഹവുമായി കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പത്താംകല്ലില്‍ ഇലക്ട്രിക് പോസ്റ്റിന് മുകളിലിരുന്ന് ജോലി ചെയ്യവേ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം.[www.malabarflash.com]

മരിച്ച സുനിലിന്റെ മൃതദേഹവുമായി നാട്ടുകാര്‍ നെയ്യാറ്റിന്‍കര കെഎസ്ഇബി അസി. എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. കരാര്‍ ജീവനക്കാരനായ സുനിലിന്റെ മരണത്തിന്റെ ഉത്തരവാദിത്തം കെഎസ്ഇബി ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

ഷോക്കേറ്റ് മരിക്കാനുളള സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സുനില്‍ കെഎസ്ഇബിയില്‍ ജോലി ചെയ്‌തെന്ന് തെളിയിക്കുന്ന സ്ലിപ്പ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചിരുന്നു. സ്ലിപ്പ് നല്‍കയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

Post a Comment

Previous Post Next Post