കുന്നംകുളം: സിപിഎം പുതുശേരി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ചിറ്റിലങ്ങാട് തറയിൽ വീട്ടിൽ നന്ദൻ(50) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ അശ്വനി ആശുപത്രി പരിസരത്തുനിന്നാണ് അറസ്റ്റ്.[www.malabarflash.com]
സനൂപിനെ കുത്തിയതു നന്ദൻ ആണെന്നാണ് എഫ്ഐആറിലുള്ളത്. കൊലപാതകത്തിനുശേഷം കുന്നംകുളത്തെത്തിയ നന്ദനുൾപ്പെട്ട സംഘം ഇവിടെനിന്നു പലയിടത്തേക്കായി പിരിയുകയായിരുന്നു.
സംഘർഷത്തിനിടെ കത്തികൊണ്ടു നന്ദന്റെ കൈയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനു നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്നു പല സ്ഥലങ്ങളിലായി ഒറ്റയ്ക്കു കറങ്ങുന്നതിനിടെയാണു പോലീസിന്റെ വലയിലാകുന്നത്.

കുന്നംകുളം എസിപി ഓഫീസിൽ എത്തിച്ച ഇയാൾ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
Post a Comment