സെപ്റ്റംബർ 29നാണു ഡോ. സോനയ്ക്കു കുത്തേറ്റത്. ഇരുവരും തമ്മിലുള്ള സാന്പത്തിക പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന്റെ വൈരാഗ്യവുമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറയുന്നു. ബന്ധുക്കൾ അടുത്തുണ്ടായിരുന്നപ്പോഴാണു മഹേഷ് സോനയെ കുത്തിയത്. തുടർന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു.
സോനയും മഹേഷും ചേർന്നു കഴിഞ്ഞ രണ്ടുവർഷത്തോളമായി കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിവരികയായിരുന്നു. സാന്പത്തിക ഇടപാടുകളെച്ചൊല്ലി ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് സോനയും ബന്ധുക്കളും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന സോന രണ്ടുവർഷത്തോളമായി മഹേഷിനൊപ്പമായിരുന്നു താമസം. കുരിയച്ചിറയിലെ ഫ്ളാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. കൊലയ്ക്കുശേഷം മഹേഷ് കാറിൽ രക്ഷപ്പെട്ടു. കാർ ഒല്ലൂർ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. നാടുവിടാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ മഹേഷ് അറസ്റ്റിലായത്.
0 Comments