ഭുവനേശ്വർ: മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ മൊബൈൽ ഫോണിൽ ഐ.പി.എൽ മത്സരം കണ്ടുകൊണ്ടിരിക്കേ താഴേക്ക് വീണ് പോലീസുകാരന് ദാരുണാന്ത്യം.[www.malabarflash.com]
ഒഡീഷയിലെ റായഗാഡ ജില്ലയിലെ ചാന്ദിലി പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. ഒഡീഷ സ്പെഷ്യൽ ആംഡ് പോലീസിലെ കോൺസ്റ്റബിളായ യോഗേശ്വർ ദാസ് (27) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് പോലീസ് ബാരക്ക് ബിൽഡിങ്ങിന് മുകളിൽ വെച്ച് കളി കാണവേ അടിതെറ്റി താഴ വീഴുകയായിരുന്നു. സഹപ്രവർത്തകർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നബരാനഗർ ജില്ലയിലെ ടെൻടുലികുൻടി സ്വദേശിയായ ദാസ് 2013ലാണ് സേനയിൽ ചേർന്നത്. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് റായഗഡയിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നത്. ",
0 Comments