തിരുവനന്തപുരം: പുതുതായി തുടങ്ങിയ ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി ഡോ. പി.എം. മുബാറക് പാഷയെ നിയമിക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.[www.malabarflash.com]
കോഴിക്കോട് സർവകലാശാലയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ വിഭാഗം ഡയറക്ടറായും ഫാറൂക് കോളജിന്റെ പ്രിൻസിപ്പലായും മുബാറക് പാഷ പ്രവർത്തിച്ചിട്ടുണ്ട്. സപ്ലൈകോ ഡയറക്ടർ അസ്ഗർ അലി പാഷയുടെ സഹോദരനാണ്.
കോഴിക്കോട് സർവകലാശാലയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ വിഭാഗം ഡയറക്ടറായും ഫാറൂക് കോളജിന്റെ പ്രിൻസിപ്പലായും മുബാറക് പാഷ പ്രവർത്തിച്ചിട്ടുണ്ട്. സപ്ലൈകോ ഡയറക്ടർ അസ്ഗർ അലി പാഷയുടെ സഹോദരനാണ്.
പ്രോ-വൈസ് ചാൻസലറായി പ്രഫ. എസ്.വി. സുധീറിനെയും രജിസ്ട്രാറായി ഡോ. പി.എൻ. ദിലീപിനെയും നിയമിക്കാനും മന്ത്രിസഭ ശിപാർശ ചെയ്തു.
Post a Comment