NEWS UPDATE

6/recent/ticker-posts

കാട്ടാന തൂക്കിയെറിഞ്ഞു; നെയ്യാർ വനത്തിൽ വി​​​ദ്യാ​​​ർ​​​ഥി​​ക്കു ദാ​​രു​​ണാ​​ന്ത്യം

കാ​​​ട്ടാ​​​ക്ക​​​ട : കാ​​ട്ടാ​​ന​ തു​​​മ്പി​​​ക്കൈ​​​യി​​​ൽ തൂ​​​ക്കി​​​യെ​​​ടു​​​ത്തു വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​ക്കു ദാ​​രു​​ണാ​​ന്ത്യം. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു കു​​ട്ടി​​ക​​ൾ​​ക്കു പ​​​രി​​ക്കേ​​റ്റു. ഒ​​​രാ​​​ൾ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു.[www.malabarflash.com]


ബുധനാഴ്ച ഉ​​​ച്ച​​​യ്ക്ക് 1.30 ന് ​​​നെ​​​യ്യാ​​​ർ വ​​​ന​​​ത്തി​​​ലെ കൊ​​​മ്പൈ​​​ക്കാ​​​ണി​​​യി​​​ലാ​​​യി​​​രു​​​ന്നു ദു​​ര​​ന്തം. തെ​​​ന്മ​​​ല ആ​​​ദി​​​വാ​​​സി കേ​​​ന്ദ്ര​​​ത്തി​​​ലെ പേ​​​രെ​​​ക്ക​​​ല്ല് ആ​​​റ്റ​​​രി​​​ക​​​ത്തു​​​വീ​​​ട്ടി​​​ൽ ഗോ​​​പ​​​ന്‍റെ മ​​​ക​​​ൻ ഷി​​​ജു​​​കാ​​​ണി (14) ആണു ത​​ത്ക്ഷ​​ണം മ​​​രി​​​ച്ച​​​ത്. ഷി​​​ജു​​​വി​​​നോ​​​ടൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ല​​​ൻ (16),ശ്രീജി​​​ത്ത് (18) എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണ് പ​​​രി​​​ക്കേ​​റ്റ​​ത്. ഷി​​​ബു ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു.

കൂ​​​ട്ടു​​​കാ​​​രോ​​​ടൊ​​​പ്പം വ​​​ന​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​നാ​​​ണു ഷി​​​ജു കൊ​​​മ്പൈ​​​ക്കാ​​​ണി​​യി​​ൽ​​എ​​​ത്തി​​​യ​​​ത്. ഈ​​​റ്റ​ ഒ​​ടി​​ക്കു​​ന്ന​​തി​​നി​​ടെ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ചി​​ഹ്നം വി​​ളി​​ച്ചെ​​ത്തി​​യ ആ​​​ന ഷി​​​ജു​​​വി​​​നെ തൂക്കി​​​യെ​​​ടു​​​ത്ത് ത​​​റ​​​യി​​​ൽ അ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​തു​​ക​​ണ്ട് അ​​ടു​​ത്തു​​ണ്ടാ​​യി​​രു​​ന്ന അ​​​ല​​​നും ശ്രീ​​​ജി​​​ത്തും ഓ​​​ടു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു വീ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. 

ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ട ഷി​​​ബു​​​വി​​​ൽനി​​​ന്നു വി​​​വ​​​രം അ​​റി​​ഞ്ഞെ​​ത്തി​​യ ആ​​​ദി​​​വാ​​​സി​​​ക​​​ൾ ആ​​​ന​​​യെ വി​​​ര​​​ട്ടി ഓ​​​ടി​​​ച്ചു. പി​​ന്നീ​​ട് വ​​​നം വ​​​കു​​​പ്പ് ഓ​​​ഫീ​​​സ​​ർ​​മാ​​ർ ബോ​​​ട്ടി​​ൽ എ​​​ത്തി ഷി​​​ജു​​​വി​​​നെ​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രേ​​​യും ക​​​യ​​​റ്റി നെ​​​യ്യാ​​​ർ​​​ഡാ​​​മി​​​ൽ എ​​​ത്തി​​​ച്ചു. തു​​ട​​ർ​​ന്നു മെ​​​ഡി​​​ക്ക​​​ൽ​​​കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. ഏ​​​ഴാം ക്ലാ​​​സ്‌ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണു ഷി​​​ജു​​​കാ​​​ണി.

Post a Comment

0 Comments