CT 100 കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിളിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ്. കടക് എന്ന പേരിലാണ് പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും എട്ട് പുതിയ ഫീച്ചറുകളാണ് ബൈക്കിന്റെ ഹൈലൈറ്റ്.[www.malabarflash.com]
അധിക റൈഡര്‍ സുഖസൗകര്യത്തിനായി റബ്ബര്‍ ടാങ്ക് പാഡുകള്‍, മെച്ചപ്പെട്ട സ്റ്റെബിലിറ്റിക്കായി ക്രോസ്-ട്യൂബ് ഹാന്‍ഡില്‍ബാര്‍, പില്യണുകള്‍ക്ക് വിശാലമായ ഗ്രാബ് റെയിലുകള്‍, സൂചകങ്ങള്‍ക്ക് വഴക്കമുള്ളതും വ്യക്തവുമായ ലെന്‍സ്, എക്‌സ്റ്റെന്‍ഡഡ് മിറര്‍ ബൂട്ട്, ഫ്രണ്ട് ഫോര്‍ക്ക് സസ്‌പെന്‍ഷന്‍ ബെല്ലോസ്, കൂടുതല്‍ സുഖസൗകര്യത്തിനായി കട്ടിയുള്ളതും പരന്നതുമായ സീറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ബജാജ് CT 100 കടാക് ഇപ്പോള്‍ മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളുമായി വരുന്നു. ബ്ലൂ ഡെക്കലുകളുള്ള ഗ്ലോസി എബോണി ബ്ലാക്ക്, യെല്ലോ ഡെക്കലുകളുള്ള മാറ്റ് ഒലിവ് ഗ്രീന്‍, ബ്രൈറ്റ് റെഡ് ഡെക്കലുകളുള്ള ഗ്ലോസ് ഫ്‌ലേം റെഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ 102 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ബജാജ് സിടി 100 കടക് പ്രവര്‍ത്തിക്കുന്നത്. ഈ എഞ്ചിന്‍ 7,500 rpm-ല്‍ 7.5 bhp കരുത്തും 5,500 rpm-ല്‍ 8.34 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് നാല് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.
0 Comments