പത്തനംതിട്ട: പെരുനാട്ടിൽ യുവതിക്ക് നേരെ നടുറോഡിൽ ആസിഡ് ആക്രമണം. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. വെൺകുളം കിഴക്കേതിൽ പുത്തൻവീട്ടിൽ പ്രീജക്കാണ് ഭർത്താവ് ബിനീഷ് ഫിലിപ്പിെൻറ ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ യുവതിയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
പെരുനാട് മത്തുംമൂഴിയിലാണ് സംഭവം. ബിനീഷ് പത്തനംതിട്ടയിൽനിന്നും ഓട്ടോയിൽ പെരുനാട്ടിൽ എത്തിയാണ് ആക്രമണം നടത്തിയത്. മഠത്തുംമൂഴിയിലെ സൂപ്പർ മാർക്കറ്റിൽ ജോലിക്ക് വരികയായിരുന്ന പ്രീജക്കുനേരെ കുപ്പിയിൽ കൊണ്ടുവന്ന ആസിഡ് ഒഴിക്കുകയായിരുന്നു.
അക്രമണത്തിനിടയിൽ ബിനീഷിനും പരിക്കേറ്റു. സംഭവ ശേഷം ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പെരുനാട് പോലീസിന് കൈമാറുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയുടെ കോവിഡ് പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. പരിക്കേറ്റ പ്രീജ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർക്ക് 20 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രണ്ട് കുട്ടികളുള്ള യുവതി ഏറെനാളായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു.


Post a Comment