മേല്‍പ്പറമ്പ് കടംങ്കോട് എഫ് ആര്‍ മന്‍സിലില്‍ ഷെരീഫ് - ഫൗസിയ ദമ്പതികളുടെ മകളാണ് ഫാത്തിമത്ത് ഷംന.
35 ദിവസത്തിനുള്ളില്‍ 628 ഓണ്‍ലൈന്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയാണ് അമേരിക്കന്‍ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ പേരുവന്ന ആദ്യ ഇന്ത്യക്കാരിയെന്ന എന്ന നേട്ടം ഷംന സ്വന്തമാക്കിയത്.
ആരോഗ്യ സംബന്ധമായ കോഴ്സാണ് ഇതില്‍ സ്പെഷലൈസ് ചെയ്തത്. കമ്പ്യൂട്ടര്‍ പ്രോഗ്രാം, ജാവാ സ്‌ക്രിപ്റ്റ്, എച്ച് ടി എം എല്‍, മാത്സ് തുടങ്ങിയ കോഴ്സുകളാണ് ചെയ്തത്. ഇവയുടെയെല്ലാം സര്‍ട്ടിഫിക്കറ്റുകളും ഷംനയ്ക്ക് ലഭിച്ചു കഴിഞ്ഞു.
സഅദിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ മുന്‍ വിദ്യാര്‍ത്ഥനിയും നിലവില്‍ എറണാകുളം എം ഇ എസ് കോളജില്‍ എം ബി എ വിദ്യാര്‍ഥിനിയുമാണ്.
ശക്തമായ ഒരു വനിതാ സംരംഭകയും, അതുവഴി മറ്റുള്ളവര്‍ക് പ്രചോദനമാകുവാനുമാണ് ഷംനയുടെ ആഗ്രഹം.
സഹോദരങ്ങളായ ഷഹീം, ഷാസ് എന്നിവര്‍ വിദ്യാര്‍ത്ഥികളാണ്. പിതാവ് ഷെരീഫ് ഒമാന്‍ ലുലുവില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തുവരികയാണ്.
0 Comments