NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

വീണ്ടും തോറ്റ് ചെന്നൈ; ഡൽഹി ക്യാപിറ്റൽസിനെതിരെ 44 റൺസിന്റെ പരാജയം

ദുബൈ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 44 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി.[www.malabarflash.com]


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും വിജയത്തിലേക്കെന്ന തോന്നലുയര്‍ത്താന്‍ ചെന്നൈ ടീമിന് സാധിച്ചില്ല. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

176 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിലെ ഓപ്പണര്‍മാരായ മുരളി വിജയ് (10), ഷെയ്ന്‍ വാട്ട്‌സണ്‍ (14) എന്നിവരും റുതുരാജ് ഗെയ്ക്‌വാദും (5) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

പിന്നീട് ഫാഫ് ഡൂപ്ലെസിസും കേദാര്‍ ജാദവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ജാദവിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി നോര്‍ഹെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

35 പന്തില്‍ നിന്ന് നാലു ഫോറുകള്‍ സഹിതം 43 റണ്‍സെടുത്ത ഡൂപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. മത്സരത്തിനിടെ താരം ഐ.പി.എല്ലില്‍ 2000 റണ്‍സ് തികയ്ക്കുകയും ചെയ്തു.

ധോനി 12 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ ഒമ്പത് പന്തില്‍ 12 റണ്‍സെടുത്തു. ധോനി 12 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ ഒമ്പത് പന്തില്‍ 12 റണ്‍സെടുത്തു. ഡല്‍ഹിക്കായി കാഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി. ആന്റിച്ച് നോര്‍ഹെ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അര്‍ധ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷായുടെ മികവിലാണ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തത്.

35 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച ഷാ 43 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 64 റണ്‍സെടുത്തു. ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. 70 പന്തില്‍ നിന്ന് 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

27 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 35 റണ്‍സെടുത്ത ധവാനെ പിയുഷ് ചൗളയാണ് മടക്കിയത്.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ - ഋഷഭ് പന്ത് കൂട്ടുകെട്ട് ഡല്‍ഹിയുടെ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 58 റണ്‍സാണ് ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

22 പന്തില്‍ 26 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ഉഗ്രനൊരു ഡൈവിങ് ക്യാച്ചിലൂടെ ധോനി പുറത്താക്കുകയായിരുന്നു. 25 പന്തില്‍ 37 റണ്‍സെടുത്ത ഋഷഭ് പന്ത് പുറത്താകാതെ നിന്നു.

Post a Comment

0 Comments